Book Review : Autibiography Title - Gold : Author - Jos Alukkas
പുസ്തകം : ഗോൾഡ്
എഴുത്തുകാരൻ : ജോസ് ആലുക്കാസ്
പബ്ലിഷർ : ഡിസി ബുക്ക്സ്
ഇന്ന് നമ്മൾ കാണുന്ന ആലുക്കാസ് എസാമ്രാജ്യത്തിൻറെയും അതിന്റെ അമരക്കാരനായ ജോസ് ആലുക്ക യുടെയും കഥയാണ് ഗോൾഡ് എന്ന പുതിയ പുസ്തകം.വലിയ സ്വപ്നങ്ങൾ കാണാനും അതിനുവേണ്ടി വലിയ പ്രയത്നം ചെയ്യാനും അതേ സമയം എല്ലാം തനിക്ക് മാത്രം എന്ന് ചിന്തിക്കാതെ ഒരു മികച്ച നേതാവിനെ പോലെ എല്ലാരേയും ഒരുമിച്ചു നിർത്തി. സംവിധാനത്തെ പോലും ചില സമയങ്ങളിൽ വെല്ലുവിളിച്ചു മുന്നോട്ടു നടന്ന ഒരു മനുഷ്യൻ . സ്‌കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹം 6 0 ഇൽ പരം വർഷങ്ങൾ ആയി നടത്തുന്ന പോരാട്ടങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം ആണ് ഈ പുസ്തകം. ജോസ് ആലുക്കാസ് എന്ന പേരിൽ ഇന്ത്യ മുഴുവനും പിന്നെ വിദേശത്തും ആയി പടർന്നു കിടക്കുന്ന ഇന്നിലെ ക്കു മുന്നേ ഒരു ചെറിയ പീടികയിൽ കുറച്ചു വെള്ളി ആഭരണങ്ങളും ആയി ഉള്ള എളിയൊരു ഇന്നലെ ഉണ്ടായിരുന്നു . തോറ്റുകൊടുക്കാൻ മനസില്ല എന്ന് പറഞ്ഞു മുന്നിൽ വന്നതിനെ എല്ലാത്തിനെയും അതിജീവിച്ചൊരു യാത്ര. എല്ലാം മുന്നിൽ നിന്ന് നയിക്കുന്നതിന്റെ ഒപ്പം കൂടെപ്പിറപ്പുകളെയും നേതൃനിരയിൽ കൊണ്ടുവരാനായിട്ട് ജോസേട്ടൻ പ്രവർത്തിച്ചിരുന്നു എന്ന് നമ്മൾ കാണുന്നു
അതുതന്നെയായിരിക്കാം ഒരു വ്യക്തിക്ക് എത്തിപ്പിടിക്കാൻ സാധിക്കുന്നതിന്റെ അപ്പുറം വളർച്ച ജോസ് ആലുക്കാസ് ന് സാധിച്ചത്
വളർച്ചയുടെ പരമോന്നതിയിൽ എത്തുനിൽക്കുന്ന ഒരു സമയത്ത് സ്ഥാപനത്തിന്റെ ആദ്യ കാലങ്ങളിൽ ജനിച്ചിട്ട് പോലുമില്ലാത്ത തന്റെ സഹോദരങ്ങൾ സ്ഥാപനം വീതം വയ്ക്കണം എന്നൊരാവശ്യം മുന്നോട്ടുവയ്ക്കുമ്പോൾ ഭൂരിഭാഗം കഷ്ടപ്പാടുകൾ സഹിച്ച് സ്ഥാപനത്തിനെ ഇത്രത്തോളം എത്തിച്ച് ഒരാൾ എന്ന നിലയ്ക്ക് വലിയ പാതി തനിക്ക് വേണം എന്ന വാശി പിടിക്കാതെ അവർക്കെല്ലാവർക്കും ആയി സ്ഥാപനം തുല്യമായി വീതിച്ചു നൽകി ഒരു എളിയ പങ്കു മാത്രം കയ്യിൽ വച്ച്
തന്റെ പത്തൊമ്പതാം വയസ്സിലെ അതേ വാശിയോടെ സ്ഥാപനത്തിനെ വീണ്ടും ഉയർച്ചകളിലേക്ക് നയിക്കാൻ ജോസേട്ടന് സാധിക്കുന്നു മൂന്നിൽ നിന്ന് അറുപത്തിലും അധികം ബ്രാഞ്ചുകളിലേക്കു വീണ്ടും വളർച് 'കൈവരിച്ചു ഇന്ന് കാണുന്ന ജോസ് ആലുക്കാസ് ഗ്രൂപ്പ് സൃഷ്ടിച്ചെടുത്തു. ഒരു സ്ഥാപനം തുടങ്ങണമെന്നും അതിന് വളർച്ചയുടെ പടികളിൽ കൈപിടിച്ച് നടത്തണം എന്നും ആഗ്രഹിക്കുന്ന
ഏതൊരു സംരംഭകനും ഒരു മികച്ച കൈപ്പുസ്തകം ആണ് ഗോൾഡ്
പുസ്തകത്തിൽ ഉടനീളം സ്പോർട്സ് നോടും പ്രത്യേകിച്ച് ഫുട്ബോൾ നോടും തനിക്കുള്ള ഇഷ്ടവും അതിലേക്കു നടത്തിയിട്ടുള്ള ഇടപെടലുകളും എഴുത്തുകാരൻ എടുത്തു പറയുന്നു .ജോസ് ആലുക്കാസിന്റെ ചരിത്രത്തിനൊപ്പം തൃശ്ശൂർ നഗരത്തിന്റെ ഇന്നലെയും ഇന്നും എങ്ങനെയായിരുന്നു എന്നതിനെപ്പറ്റിയും പുസ്തകം വിശദമായി പ്രതിപാദിക്കുന്നു
ജോസേട്ടന്റെ തന്റെ വാക്കുകളെ കടമെടുത്താൽ
"ഒരായുസ്സ് മനുഷ്യനായി ഈ ഭൂമിയിൽ ജനിച്ചിട്ട് നമുക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യണം
നമുക്കുവേണ്ടി മാത്രമല്ല. നമ്മൾ ഉൾപ്പെടുന്ന 'എല്ലാവര്ക്കും വേണ്ടി ജീവിക്കണം എങ്കിലേ ഈ ജീവിതത്തിന് ഒരു അർധം "ഉണ്ടാവുകയുള്ളൂ "
മികച്ചൊരു വായനാനുഭവം ഉറപ്പു നൽകുന്നു